കോവിഡ് രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ, പരിശോധന ശക്‌തമാക്കും

By Team Member, Malabar News
Strict police inspection from tomorrow
Representational image

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസും മറ്റു വകുപ്പുകളും രംഗത്തിറങ്ങി. യാതൊരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഇല്ലാതെ പരിശോധന നടത്തണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. കോവിഡ് വ്യാപനം കുറക്കുന്നതിനായി ജനങ്ങൾ മാസ്‌ക് കൃത്യമായി ധരിക്കുന്നുണ്ടെന്നും, സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നിർദേശം നൽകി കഴിഞ്ഞു.

നിയന്ത്രണങ്ങൾ പാലിക്കാത്ത ആളുകൾക്ക് ബോധവൽക്കരണത്തിന് ഒപ്പം തന്നെ പിഴയും ഈടാക്കും. കടകളിലും മറ്റും ആളുകൾ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്നും, തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഉണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും പോലീസ് വ്യക്‌തമാക്കി. കൂടാതെ വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്ന ആളുകൾ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും, ഇത് കൃത്യമായി പരിശോധന നടത്തി വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു.

മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർ ഒരാഴ്‌ചക്കകം മടങ്ങുന്നവർ ആണെങ്കിൽ ക്വാറന്റെയിൻ ആവശ്യമില്ലെന്നും, ഒരാഴ്‌ചയിൽ കൂടുതൽ തങ്ങുന്നവർ ആണെങ്കിൽ 7 ദിവസം നിർബന്ധമായും ക്വാറന്റെയിനിൽ കഴിഞ്ഞ് 8ആം ദിവസം കോവിഡ് പരിശോധന നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കി. ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെക്കാണ് സംസ്‌ഥാനത്ത് നിയന്ത്രണങ്ങളുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.

Read also : കുളിക്കാനിറങ്ങിയ വിദ്യാർഥിയെ തിരയിൽ പെട്ട് കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE