ഗവർണർ ഇന്ന് വയനാട്ടിൽ; മരിച്ചവരുടെ വീടുകളിൽ സന്ദർശനം, കൂടിക്കാഴ്‌ച

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ എന്നിവരുടെ വീടുകളും പരിക്കേറ്റ ശരത്തിന്റെ വീടും, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും ഗവർണർ സന്ദർശിക്കും.

By Trainee Reporter, Malabar News
Governor Arif Mohammad Khan Takes A Part In Eidgah In Kerala
Ajwa Travels

മാനന്തവാടി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട്ടിൽ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ എന്നിവരുടെ വീടുകളും പരിക്കേറ്റ ശരത്തിന്റെ വീടും, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും ഗവർണർ സന്ദർശിക്കും. മാനന്തവാടി ബിഷപ്‌സ് മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം വൈകിട്ടോടെ വിമാനമാർഗം തിരുവനന്തപുരത്തേക്ക് മടങ്ങും.

ഇന്നലെ വൈകിട്ടോടെയാണ് ഗവർണർ വയനാട്ടിലെത്തിയത്. അതിനിടെ, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എംപിയും വയനാട്ടിൽ എത്തിയിരുന്നു. വന്യമൃഗ അക്രമണത്തിനെതിരെ ഫലപ്രദമായ പരിഹാരം കാണാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്നും, ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്നും രാഹുൽ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.

അതിനിടെ, മാനന്തവാടി പടമലയിൽ കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക 15 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കർണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE