വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന പുഴ മുറിച്ചുകടന്ന് ആരോഗ്യ പ്രവർത്തകർ

By Desk Reporter, Malabar News
Health workers cross the river to deliver the vaccine

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന നദി മുറിച്ചുകടന്ന് പോകുന്ന ആരോഗ്യ പ്രവർത്തകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രജൗരി ജില്ലയിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താൻ മുട്ടോളം വരുന്ന വെള്ളത്തിലൂടെ നടന്നു നീങ്ങുന്ന ആരോഗ്യ പ്രവർത്തകരാണ് വീഡിയോയിൽ ഉള്ളത്.

രജൗരിയിലെ ട്രല്ലാ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. ഇറം യസ്‌മീനാണ് സംഭവത്തിന്റെ വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ട്രല്ല ഗ്രാമത്തിൽ വീടുവീടാന്തരം കയറി വാക്‌സിൻ കുത്തിവെപ്പ് നൽകാൻ വേണ്ടിയാണ് ആരോഗ്യപ്രവർത്തകർ പുഴ മുറിച്ചുകടന്നത്.

“വീടുവീടാന്തരം കയറി കുത്തിവെപ്പ് നൽകാനാണ് ഞങ്ങൾക്ക് മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്,”- യസ്‌മീൻ ദേശീയ വാർത്താ വിതരണ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഞങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്വം വളരെ ഭാരിച്ചതായിരുന്നു. പുഴകളും, പർവതങ്ങളും മറ്റു ദുർഘട പാതകളും കടന്നാണ് ആരോഗ്യ പ്രവർത്തകർ വാക്‌സിൻ കുത്തിവെക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്,”- യസ്‌മീൻ കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരിക്കെതിരെ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പോരാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം ലഡാക്കിൽ മണ്ണുമാന്തി യന്ത്രത്തിൽ ആരോഗ്യ പ്രവർത്തകരെ കൊണ്ടുപോവുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലഡാക്ക് എംപി ജംയാങ് സെറിങ് നമ്ഗ്യാല്‍ ആയിരുന്നു ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചിരുന്നത്.

Most Read:  നിറങ്ങൾ മാറിമാറി അണിയുന്ന ജിയുഷെയ്‌ഗോ; അൽഭുതമായി ഒരു തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE