തിരുവനന്തപുരം: ഡിസംബര്‍ മൂന്നുവരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ചൊവ്വാഴ്‌ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ ചൊവ്വാഴ്‌ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ലക്ഷദ്വീപിലും ബുധനാഴ്‌ചയും മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴപെയ്യുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ കൂടുതല്‍ തീവ്രമാകും. പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് ഡിസംബര്‍ രണ്ടോടെ തമിഴ്നാട്- പുതുച്ചേരി തീരത്തേക്കു കടക്കുമെന്നാണു കരുതുന്നത്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്‌ഥാനത്ത് മഴ ശക്‌തമാവുക.
National News: കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ ആന്തമാന്‍ കടല്‍, തെക്കന്‍ ആന്ധ്ര തീരം, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുത്.