തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് ഉള്ളത്.
മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്‌തമാക്കുന്നുണ്ട്. ജൂണ്‍ 7, 8, 9 തീയതികളില്‍ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. കൂടാതെ നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ ഇന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മൽസ്യ ബന്ധനത്തിന് പോകുന്നതിന് തടസമില്ല. എന്നാല്‍ നാളെയും മറ്റന്നാളും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.
Read also: വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായി ഹെൽമെറ്റ്; ദമ്പതികൾക്ക് കയ്യടി