തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്രം വ്യക്‌തമാക്കിയത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശക്‌തമായ മഴ തുടരാനുള്ള സാധ്യത ഉള്ളതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read also: പ്രൈമറി ക്‌ളാസുകൾ തുറക്കുന്നതിനോട് യോജിപ്പില്ല; സ്‌കൂൾ അധികൃതർ