വയനാട്: സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്‌ഥാനാർഥി ഐസി ബാലകൃഷ്‌ണൻ എംഎൽഎ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഐസി ബാലകൃഷ്‌ണനാണ് ബത്തേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഇഎ ശങ്കരനെ 7,583 വോട്ടുകള്‍ക്കും, 2016ല്‍ എല്‍ഡിഎഫിലെ തന്നെ രുഗ്‌മിണി സുബ്രഹ്‍മണ്യനെ 11,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് അദ്ദേഹം തോല്‍പ്പിച്ചത്.
സംസ്‌ഥാനത്ത് ഇടതുതരംഗമുണ്ടായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വയനാട്ടില്‍ യുഡിഎഫ് നിലനിര്‍ത്തിയ മണ്ഡലമായിരുന്നു സുല്‍ത്താന്‍ ബത്തേരി. മാത്രമല്ല, ഭൂരിപക്ഷം വര്‍ധിപ്പിക്കാനും ഐസി ബാലകൃഷ്‌ണന് സാധിച്ചു.
Also Read: മുഖ്യമന്ത്രിക്ക് അനുഭാവം അഴിമതിക്കാരോട്; കെ സുരേന്ദ്രൻ