തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

By Staff Reporter, Malabar News
income-tax
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌. കമൽഹാസന്റെ വിശ്വസ്‌ഥനും മക്കൾ നീതി മയ്യം ഖജാൻജിയുമായ ചന്ദ്രശേഖറിന്റെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 8 കോടി രൂപയോളം പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

ഡിഎംകെ. തിരുപ്പൂര്‍ ടൗണ്‍ സെക്രട്ടറി കെഎസ് ധനശേഖരന്‍, എംഡിഎംകെ ജില്ലാ അസി. സെക്രട്ടറി കവിന്‍ നാഗരാജന്‍ തുടങ്ങിയവരുടെ വീട്ടിലും റെയ്‌ഡ്‌ നടന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ മൽസരിക്കുന്ന മണ്ഡലത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്‌ഡ്‌.

എല്‍ മുരുകന്‍ മൽസരിക്കുന്ന തിരുപ്പൂരിലെ താരാപുരം മേഖലയിലാണ് കൂടുതൽ ഇടങ്ങളിൽ റെയ്‌ഡ്‌ നടന്നതെന്നാണ് സൂചന. തിരുപ്പൂരിന് പുറമെ മധുരയിലും റെയ്‌ഡ്‌ നടന്നു.

അതേസമയം മധുരയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്ക്വാഡ് പരിശോധനയിൽ 300 കമ്പ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടികൂടി. വോട്ടർമാർക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചവയാണ് ഇത്. അണ്ണാ ഡിഎംകെ സ്‌ഥാനാർഥി ആർബി ഉദയകുമാറിന്റെ ചിത്രവും പൊതികളിൽ ഉണ്ടായിരുന്നു.

Read Also: അഭയ കേസ്; ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE