ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,757 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായികേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.
67,538 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തി നേടിയത്. അതേസമയം 541 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 3,32,918 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 4,19,10,984 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്.
കേരളത്തിൽ കഴിഞ്ഞ ദിവസം 12,223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 77,598 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 21,906 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 25 പേർക്കുമാണ്.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 1,74,24,36,288 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം ഇതുവരെ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: വിവാഹേതര ബന്ധം ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; ഗുജറാത്ത് ഹൈക്കോടതി