ജിഡിപിയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ളാദേശ്; ഐഎംഎഫ് റിപ്പോർട്ട്

By News Desk, Malabar News
IMF Report About GDP
Representational Image
Ajwa Travels

ന്യൂഡെൽഹി: ആളോഹരി ജിഡിപിയിൽ ബംഗ്ളാദേശ് ഇന്ത്യയെ മറികടക്കുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്). ഇന്ത്യയുടെ ജിഡിപിയിൽ 10.3% ഇടിവ് രേഖപ്പെടുത്തുമെന്ന് ഐഎംഎഫ് ചൊവ്വാഴ്‌ച പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

2021 മാർച്ച് 31 ന് സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളറായി ഇടിയുമെന്നും ഐഎംഎഫ് പ്രവചിച്ചു. എന്നാൽ, 4.5% ഇടിവുണ്ടാകുമെന്ന് മാത്രമാണ് ഐഎംഎഫ് കഴിഞ്ഞ ജൂണിൽ റിപ്പോർട്ട് ചെയ്‌തിരുന്നത്‌. അതേസമയം ബംഗ്ളാദേശിന്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി വർധിക്കുമെന്നും ഇക്കണോമിക് ഔട്ട്ലുക് റിപ്പോർട്ടിലൂടെ ഐഎംഎഫ് പറയുന്നു.

Also Read: താന്‍ വളര്‍ന്ന ഇന്ത്യയെ ഇന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്ന് ശശി തരൂർ

ആഗോളതലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ ഈ വർഷം 4.4 ശതമാനമായി ചുരുങ്ങുമെന്നും 2021 ൽ 5.2 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടിൽ ഐഎംഎഫ് ചൂണ്ടിക്കാട്ടി. നിലവിൽ ചൈനക്ക് 8.2% സാമ്പത്തിക വളർച്ചയാണ് റിപ്പോർട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷത്തോടെ ഇതിനേയും മറികടന്നായിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും ഐഎംഎഫ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE