ഇന്ത്യ-യുഎസ് ‘2+2’ കൂടിക്കാഴ്‌ച നവംബറിൽ നടക്കും; വിദേശകാര്യ സെക്രട്ടറി

By Staff Reporter, Malabar News
Harsh Vardhan Shringla
വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ള
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായുള്ള ‘2+2‘ കൂടിക്കാഴ്‌ച ഈ വർഷം നവംബറിൽ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ള പറഞ്ഞു. നവംബറിൽ നടക്കേണ്ട ചർച്ചകൾക്കുള്ള ഒരുക്കത്തിലാണ്. കൃത്യമായ തീയതി ഇതുവരെ തീരുമാനം ആയിട്ടില്ല. മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന് ശേഷം ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

യുഎസ് സന്ദർശന വേളയിൽ അദ്ദേഹം സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ ഉൾപ്പെടെ പ്രസിഡണ്ട് ജോ ബൈഡന്റെ ഭരണത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അവസാന കൂടിക്കാഴ്‌ച ന്യൂഡെൽഹിയിൽ വച്ചായിരുന്നു നടന്നത്, അതിനാൽ തന്നെ അടുത്ത തവണ ഇതിന് യുഎസ് ആയിരിക്കും ആതിഥേയത്വം വഹിക്കുന്നത്.

ഇരു രാജ്യങ്ങളിലെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാർ തമ്മിൽ നടക്കുന്ന കൂടിക്കാഴ്‌ചയാണ്‌ ‘2+2‘. ജോ ബൈഡന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇത്തരമൊരു കൂടിക്കാഴ്‌ച നടക്കാൻ പോവുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർക്കൊപ്പം യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ എന്നിവർ ഇതിൽ പങ്കെടുക്കും.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിൽ അഫ്‌ഗാൻ വിഷയത്തിന് പുറമെ ഈ വർഷാവസാനം വരാനിരിക്കുന്ന ചതുരാഷ്‌ട്ര ഉച്ചകോടിയുടെ കാര്യങ്ങളും, മറ്റ് പ്രാദേശിക, ബഹുരാഷ്‌ട്ര വിഷയങ്ങളിലും വിശദമായ ചർച്ചകൾ നടന്നതായാണ് സൂചന. ബുധനാഴ്‌ചയാണ് ശ്രിംഗ്ള യുഎസിൽ എത്തിയത്.

Read Also: ഥാർ മരുഭൂമിയിൽ മൂന്ന് ദിനോസറുകളുടെ കാൽപാടുകൾ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE