ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്‌സ്‌വാഗൺ പോളോയുടെ ഉൽപാദനം നിർത്തുന്നു. താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പാദനം ഫോക്‌സ്‌വാഗൺ അവസാനിപ്പിക്കുമെന്നാണ് വിവരം.
ഇതുവരെ 2.5 ലക്ഷത്തിലധികം പോളോകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. രാജ്യത്ത് ഫോക്‌സ്‌വാഗൺ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലാണ് യുവാക്കളുടെ ഹരമായി മാറിയ പോളോ. ഇപ്പോഴും പോളോയ്‌ക്ക് നിരവധി ആരാധകരാണ് രാജ്യത്തുള്ളത്.
1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുമായി 2010ലാണ് ഫോക്‌സ്‌വാഗൺ പോളോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ഫോക്‌സ്‌വാഗൺ മോഡലെന്ന പ്രത്യേകതയുമായി എത്തിയ വാഹനത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
2013ല്‍ എത്തിയ പോളോ ജിടി ടിഎസ്‌ഐ വേരിയന്റിന് വളരെ അധികം ആരാധകവൃന്ദം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ 12 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ഡിസൈനും കഴിഞ്ഞ കാലത്തുണ്ടായ വില്‍പനയിലെ ഇടിവുമാണ് പോളോയെ പിന്‍വലിക്കാന്‍ ഫോക്‌സ്‌വാഗണെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നാണ് സൂചന.
Read Also: ദിലീപും കൂട്ടുപ്രതികളും ഫോണിലെ തെളിവുകൾ നശിപ്പിച്ചു; പ്രോസിക്യൂഷൻ കോടതിയിൽ