നിലവിലുള്ള സമയ പട്ടിക പരിഷ്‌കരിക്കും; തീവണ്ടികള്‍ റദ്ദാക്കുന്നില്ലെന്ന് റെയില്‍വേ

By News Desk, Malabar News
Indian railway services
Representational Image
Ajwa Travels

തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും റദ്ദാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. റൂട്ട് പരിഷ്‌കരണം നടക്കുന്നത് മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ്.

നിലവിലുള്ള സമയപ്പട്ടികയ്ക്ക് നിരവധി പോരായ്മകള്‍ ഉണ്ട് . രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ തീവണ്ടികള്‍ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിര്‍ത്തലാക്കും. തീവണ്ടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുക എന്നതാണ് പുനഃക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

തീവണ്ടികളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ സമയപ്പട്ടിക നിലവില്‍വരും. കൂടുതല്‍ തിരക്കുള്ള പാതകളില്‍ ക്ലോണ്‍ തീവണ്ടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, നേമം, കൊച്ചുവേളി ടെര്‍മിനല്‍ നിര്‍മാണം എന്നിവ പൂര്‍ത്തീകരിക്കാന്‍ 250 കോടി രൂപ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ മാനേജര്‍ ജോണ്‍ തോമസ് പറഞ്ഞു. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഈ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുന്നതോടെ റെയില്‍വേ പാതക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE