ഒമാനില്‍ നിന്നും 6 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
indigo airlines
Representational Image
Ajwa Travels

മസ്‌ക്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നതോടെ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനിലെ മസ്‌കറ്റില്‍ നിന്നും കൊച്ചിയടക്കം ഇന്ത്യയിലെ 6 പ്രമുഖ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഒക്‌ടോബർ 1 മുതല്‍ നവംബര്‍ 30 വരെയാണ് ഇന്ത്യയും ഒമാനുമായുള്ള കരാറിന്റെ കാലാവധി.

മസ്‌ക്കറ്റില്‍ നിന്നും ഡെല്‍ഹി, മുംബൈ, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ഒക്‌ടോബർ 7 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുള്ള യാത്രയില്‍ ഒമാനി പൗരന്‍മാര്‍ക്കും റെസിഡന്‍ഷ്യല്‍ കാര്‍ഡ് ഉള്ളവര്‍ക്കും പോകാം, എന്നാല്‍ ഒമാനില്‍ എത്തിയാല്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധനക്ക് വിധേയമാകേണ്ടി വരും. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ നേരിട്ട് ചികില്‍സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് കോവിഡ് കാരണം ജോലി നഷ്‌ടപ്പെട്ടവര്‍ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകള്‍ക്കുമാണ് മുന്‍ഗണന. ഇവര്‍ക്കൊപ്പം വിദേശ ഇന്ത്യക്കാര്‍, ഒമാനില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിഗണന ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE