സ്‌പെഷ്യലൈസ്‌ഡ് സ്‌കിൽസ് വിഭാഗത്തിൽ ജുനൈദ് ഷെരീഫിന് ഗോൾഡൻ വിസ

18 വർഷമായി ദുബായിലെ വിവിധ ഫിനാൻഷ്യൽ ഇൻസ്‌റ്റിറ്റ്യൂഷനിൽ ജോലിചെയ്യുന്ന ഉദുമ സ്വദേശിയാണ് ജുനൈദ് ഷെരീഫ്‌.

By Desk Reporter, Malabar News
Junaid Shareef Golden Visa
ഇസ്‌റാൻ പ്രധിനിധിയിൽ നിന്ന് ജുനൈദ് ഷെരീഫ്‌ ഗോൾഡൻ വിസ സ്വീകരിക്കുന്നു
Ajwa Travels

ദുബായ്: കാസർഗോഡ് ജില്ലയിലെ ഉദുമ സ്വദേശി ജുനൈദ് ഷെരീഫിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. സിംഗപ്പൂർ ആസ്‌ഥാനമായ ദുബായിലെ ഫിൻടെക്‌ സ്‌ഥാപനം (DT One) ഡിടി വണിന്റെ ബിസിനസ് ഡയറക്‌ടർ എന്ന നിലയിലും മിഡിൽ ഈസ്‌റ്റ് റീജിയണൽ തലവനായും ജോലി ചെയ്‌തു വരികയാണ് ഇദ്ദേഹം.

എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തിന് സ്‌പെഷ്യലൈസ്‌ഡ് സ്‌കിൽസ് വിഭാഗത്തിലാണ് ഗോൾഡൻ വിസ ലഭിച്ചത്. 18 വർഷമായി ദുബൈയിൽ വിവിധ ഫിനാൻഷ്യൽ ഇൻസ്‌റ്റിറ്റ്യൂഷനിൽ ജോലി ചെയ്‌തുള്ള അനുഭവസമ്പത്തിന് ഉടമയാണ് ജുനൈദ് ഷെരീഫ്‌.

ഉദുമ കുണ്ടുകുളം പാറയിലെ അബ്‌ദുൽഖാദർ ഷെരീഫിന്റെയും ജമീല ഷരീഫിന്റെയും മൂത്ത മകനായ ജുനൈദ്, ഉദുമയിലെ പൗരപ്രമുഖൻ പരേതനായ യുപി മാഹിൻച്ചയുടെ പേരമകനാണ്. ഷാർജ എത്തിസലാത്തിൽ കീ അക്കൗണ്ട് മാനേജരായി ജോലി ചെയ്യുന്ന മറിയം ജൗഹറ ഷെരീഫ് ആണ് ഭാര്യ. ജെംസ് മില്ലേനിയം സ്‌കൂളിലെ ഗ്രേഡ് 11 വിദ്യാർഥി ജിബ്രാൻ ഷെരീഫ് മകനാണ്.

AROGYA LOKAM | 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE