സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ എന്‍വി രമണ ചുമതലയേറ്റു

By Staff Reporter, Malabar News
Justice-Ramana
ജസ്‌റ്റിസ് എന്‍വി രമണ
Ajwa Travels

ന്യൂഡെൽഹി: സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേറ്റു. രാജ്യത്തെ 48ആം ചീഫ് ജസ്‌റ്റിസായാണ് ജസ്‌റ്റിസ് നുതലപാട്ടി വെങ്കട്ട രമണ എന്ന എന്‍വി രമണ ചുമതലയേറ്റത്.

രാഷ്‌ട്രപതി ഭവനില്‍ കനത്ത കോവിഡ് നിയന്ത്രണങ്ങളോടെ ആയിരുന്നു സത്യപ്രതിജ്‌ഞാ ചടങ്ങ്. രാഷ്‌ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു എന്‍വി രമണ സത്യപ്രതിജ്‌ഞ ചെയ്‌തത്‌.

16 മാസക്കാലമാണ് എൻവി രമണക്ക് ചീഫ് ജസ്‌റ്റിസായി തുടരാൻ അവസരം ഉണ്ടാകുക. ഇന്ന് ചീഫ് ജസ്‌റ്റിസായി അധികാരത്തിൽ എത്തുന്ന രമണ 2022 ഓഗസ്‌റ്റ് 26ആം തീയതി വരെ ചീഫ് ജസ്‌റ്റിസായി പ്രവർത്തിക്കും.

Read Also: വീണ്ടും ദുരിതം; ഡെൽഹിയിൽ ഓക്‌സിജൻ കിട്ടാതെ 20 മരണം കൂടി, 210 പേരുടെ നില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE