തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പ്രതിയായ മാതാവ് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും യുവതി ശനിയാഴ്‌ച മോചിതയായത്. ഉപാധികളോടെയാണ് മാതാവിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു.
ജസ്‌റ്റിസ് ഷെർസിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 13 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് യുവതിക്ക് എതിരെ പോക്‌സോ കേസ് ചുമത്തിയത്. 2017 മുതൽ 2019 വരെ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്.
അതേസമയം, ഭർത്താവ് നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാൻ ശ്രമിച്ചതിന് പ്രതികാരമായി കേസ് കെട്ടിച്ചമച്ചു എന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്.
Read also: പൂജപ്പുര സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർക്ക് മർദനം; റിപ്പോർട് സമർപ്പിച്ചു