‘സാന്ത്വന സദനം’ ഡിസംബര്‍ 20ന് കാന്തപുരം നാടിന് സമര്‍പ്പിക്കും

By Desk Reporter, Malabar News
SANTHWANA SADHANAM _ MANJERI
Ajwa Travels

മഞ്ചേരി: എസ്‌വൈഎസ്‌ മലപ്പറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സാന്ത്വന സദനത്തിന്റെ സമര്‍പ്പണം ഈ മാസം 20ന് നടക്കും. അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് സദനം നാടിന് സമർപ്പിക്കുന്നത്.

കോവിഡ് മഹാമാരി കാലത്തിനെ അതിജീവിച്ച എസ്‌വൈഎസിന്റെ സാമൂഹിക ദൗത്യമാണ് ‘സാന്ത്വന സദനം’. കോവിഡ് കാലത്തിന് തൊട്ടുമുൻപായി തുടങ്ങിവെച്ച പദ്ധതി ഒരു വർഷം മുൻപ് പ്രഖ്യാപിച്ച തീയതിയിൽ തന്നെ പൂർത്തീകരിക്കാനും ഉൽഘാടനം ചെയ്യാൻ സാധിക്കുന്നതും ദൈവീക ഭാഗ്യമായി ഞങ്ങൾ കാണുന്നു. മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ‘സാന്ത്വന സദനം’ പ്രാരംഭഘട്ടത്തിൽ തെരുവില്‍ അലയുന്നവരെ സംരക്ഷിക്കുക, ഡീ അഡിക്‌ഷന്‍ സെന്റര്‍, നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന ക്ളിനിക്, കൗണ്‍സിലിംഗ് സെന്റര്‍, വളണ്ടിയര്‍ ട്രൈനിങ് എന്നിവയാണ് നടപ്പിലാക്കുക; സംഘാടകർ വ്യക്‌തമാക്കി.

എല്ലാ അർഥത്തിലും ഇതൊരു മഹനീയ പദ്ധതിയാണ്. അതുകൊണ്ടാണ് മഹാമാരിക്കാലത്ത് പോലും വിശ്വാസി സമൂഹത്തിന്റെ സഹായത്താൽ ഞങ്ങൾക്കിത് പൂർത്തീകരിക്കാൻ സാധിച്ചത്. പ്രധാനമായും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. വീടുകളില്‍ ‘സദനനിധി ബോക്‌സ്’, ‘എന്റെ കൈനീട്ടം’, പാഴ് വസ്‌തുക്കൾ ശേഖരണ പരിപാടിയായ ‘റീസ്‌റ്റോർ മലപ്പുറം’ തുടങ്ങിയ വിവിധ ജനകീയ പദ്ധതികളാണ് ഇതിന്റെ ഫണ്ട് സമാഹരണത്തിനായി നടപ്പിലാക്കിയിരുന്നത്; സംഘാടകർ കൂട്ടിച്ചേർത്തു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമര്‍പ്പണ പരിപാടികളുടെ പതാക ഉയര്‍ത്തല്‍ നാളെ അഥവാ ഡിസംബർ 18 വെള്ളിയാഴ്‌ച വൈകീട്ട് മൂന്നിന് നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഒഎംഎ റശീദ് ഹാജിയാണ് പതാക ഉയര്‍ത്തല്‍ നിര്‍വഹിക്കുക. തുടര്‍ന്ന് വോളണ്ടിയര്‍ കോണ്‍ഫറന്‍സ് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി സിപി സൈതലവി മാസ്‌റ്റർ ചെങ്ങര ഉൽഘാടനം ചെയ്യും. സികെ ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിക്കും. ദേവര്‍ശോല അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും.

ഡിസംബർ 19 ശനിയാഴ്‌ച വൈകീട്ട് നാലിന് നടക്കുന്ന സൗഹൃദസംഗമം അഡ്വ. ഉമര്‍ എംഎല്‍എ ഉൽഘാടനം ചെയ്യും. അഡ്വ. എം റഹ്‌മത്തുള്ള, അഡ്വ. കെ ഫിറോസ് ബാബു, വിവി ഫിറോസ്, അഡ്വ. പിപി സഗീര്‍, കെസി കൃഷ്‌ണരാജ, ഖാലിദ് മഞ്ചേരി എന്നിവർ പ്രസംഗിക്കും.

ഡിസംബർ 20ന് ഞായറാഴ്‌ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമര്‍പ്പണ സമ്മേളനം ഇകെ മുഹമ്മദ് കോയ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്‌ത സെക്രട്ടറി മുഹ്‌യുസുന്ന പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ ഉൽഘാടനം ചെയ്യും. നിയമസഭ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മന്ത്രി ഡോ. കെടി ജലീല്‍, എപി അനില്‍ കുമാര്‍ എംഎല്‍എ എന്നിവർ വിശിഷ്‌ഠാതിഥികളാകും.

സന്ദേശ പ്രഭാഷണം സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി നിർവഹിക്കും. വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, മഞ്ഞപറ്റ ഹംസ മുസ്‌ലിയാര്‍, സയ്യിദ് ത്വഹ തങ്ങള്‍ സഖാഫി, അബുഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. കെഎംഎ റഹീം, മജീദ് കക്കാട്, ഡോ. എപി അബ്‌ദുൽ ഹകീം അസ്ഹരി, മുഹമ്മദ് സ്വാദിഖ് നിസാമി തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുമെന്നും ഭാരവാഹികൾ വ്യക്‌തമാക്കി.

എസ്‌വൈഎസ്‌ ഈസ്‌റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി കെപി ജമാല്‍ കരുളായി, ഈസ്‌റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് സികെ ഹസൈനാര്‍ സഖാഫി, എസ്‌വൈഎസ്‌ മലപ്പുറം സെക്രട്ടറി സികെ ഷക്കീര്‍ അരിമ്പ്ര, ജില്ലാ സെക്രട്ടറിമാരായ പി അബ്‌ദുറഹ്‌മാൻ കാരക്കുന്ന്, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമർ മുസ്‌ലിയാർ ചാലിയാർ എന്നിവരും സ്വാഗത സംഘം കൺവീനറായ സൈനുദ്ധീൻ സഖാഫി ഇരുമ്പുഴിയും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Most Read: അയോധ്യയിലെ മസ്‌ജിദ്‌ ശിലാസ്‌ഥാപനം ജനുവരി 26ന് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE