കരിപ്പൂർ സ്വർണക്കവർച്ച: അന്വേഷണ സംഘത്തെ കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടു; പോലീസ്

By Desk Reporter, Malabar News
traffic rules
Representational Image

കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികൾ പദ്ധതി ഇട്ടിരുന്നുവെന്ന് പോലീസ്. രേഖകളില്ലാത്ത വാഹനം ഉപയോ​ഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.

സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ റിയാസ് എന്ന കുഞ്ഞീതുവിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ പോലീസ് പരിശോധിച്ചു. ഇതിൽ കുറച്ച് രേഖകൾ ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തി. ഇക്കാര്യങ്ങൾ പോലീസ് സാങ്കേതികമായി വീണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധിതിയിട്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചു.

പ്രതികളുമായി ബന്ധപ്പെട്ട് ​ഗൂഢാലോചന നടത്തിയവരെയും പോലീസ് ഇനി കണ്ടെത്താനുണ്ട്. നിലവിൽ സ്വർണക്കവർച്ചാ ആസൂത്രണക്കേസുമായി ബന്ധപ്പെട്ട് 23 പ്രതികളാണ് ഉള്ളത്. ഇവർക്കെല്ലാം ​ഗുണ്ടാ പശ്‌ചാത്തലമുണ്ട്.

Most Read:  യുപിയിലെ ശിശുമരണം; കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിൻവലിച്ചെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE