തൃശൂർ: കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെ ഒറ്റയാൾ സമരം നടത്തിയ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. വിഷയം ഏറെ ചർച്ചയാവുകയും ചെയ്‌തിരുന്നു. ബാങ്ക് തട്ടിപ്പിനെതിരെ സമരം ചെയ്‌തതിന് സുജേഷിന് ഭീഷണിയുണ്ടായിരുന്നു എന്നായിരുന്നു വീട്ടുകാരുടെ പരാതിയിൽ പറഞ്ഞിരുന്നത്.
പുലർച്ചെ രണ്ടുമണിയോടെയാണ് സുജേഷ് വീട്ടിൽ തിരിച്ചെത്തിയത്. യാത്ര പോയതെന്നായിരുന്നു വിശദീകരണം. സുജേഷിനോട് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേസെടുത്തതിനാൽ സുജേഷിനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് ബന്ധുക്കളോട് പറഞ്ഞു.
Also Read: കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിൽ വർധന