കാസർഗോഡ് സ്‌ഫോടക വസ്‌തുക്കൾ പിടികൂടി; ആത്‍മഹത്യക്ക് ശ്രമിച്ച പ്രതി പിടിയിൽ

By Trainee Reporter, Malabar News
Explosives Seized
Rep. Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ എക്‌സൈസ്‌ എൻഫോഴ്സ്മെന്റ് നടത്തിയ വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്‌റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്‌തുക്കളാണ് പിടികൂടിയത്. സംഭവത്തിൽ, മുളിയാർ കെട്ടുംകല്ല്‌ സ്വദേശി മുഹമ്മദ് മുസ്‌തഫ പിടിയിലായിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

13 ബോക്‌സുകളിലായി 2800 എണ്ണം ജലാറ്റിൻ സ്‌റ്റിക്കുകളാണ് പിടികൂടിയത്. അനുബന്ധ സാധനങ്ങളായ ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്‌പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ ക്യാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു. കസ്‌റ്റഡിയിൽ എടുക്കുന്നതിന് മുൻപ് പ്രതി കൈ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു. പ്രതി ഇപ്പോൾ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

Most Read: അമിത് ഷാ മണിപ്പൂരിൽ; അക്രമ ബാധിത മേഖലകൾ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE