കൊറോണക്കിടയില്‍ പൊന്നിന്‍ തിരുവോണം

By Trainee Reporter, Malabar News
Onam_Malabar News
Representational image
Ajwa Travels

 

ഇന്ന് ചിങ്ങമാസത്തിലെ തിരുവോണനാള്‍. ആഘോഷങ്ങളും ഒത്തുചേരലുകളുമില്ലാതെ ലോകത്തെമ്പാടുമുള്ള കേരളീയര്‍ ഇന്ന് മാവേലിമന്നനെ വരവേല്‍ക്കും. നാടെങ്ങും കൊറോണ വൈറസ് ആശങ്ക വിതക്കുന്നതിനിടയിലാണ് ഈവര്‍ഷത്തെ ഓണം.

ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും സ്മരണകളുണര്‍ത്തുന്ന ഓണനാളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഓണാഘോഷങ്ങള്‍. പാടത്തും പറമ്പിലും, കൂട്ടംകൂടി അലഞ്ഞ് നടന്ന് പൂക്കള്‍ ശേഖരിച്ച്, അത്തപൂക്കളമിട്ട്, മാവേലിയെ കാത്തിരുന്ന ഓണനാളിന് ഇന്ന് കൊറോണ വൈറസ് കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടികളാരും, കൂട്ടംകൂടി, പൂക്കള്‍ പറിക്കാന്‍ തൊടികളിലേക്ക് ഇറങ്ങിയില്ല. സ്വന്തം വീട്ടുമുറ്റത്തെ കുഞ്ഞുപൂക്കളങ്ങള്‍ക്കുള്ളില്‍ ഏവരും ഓണത്തെ ഒതുക്കിനിര്‍ത്തി. പൊതുസ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിനും നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണാഘോഷങ്ങള്‍ കുടുംബങ്ങള്‍ക്കൊപ്പം മാത്രമാക്കി. ഓണവിപണികളിലും ഈ വര്‍ഷം കാര്യമായ കച്ചവടമുണ്ടായിരുന്നില്ല.

പതിവ് പകിട്ടുകളില്ലെങ്കിലും ഓണത്തിന്റെ സ്മരണകള്‍ നമ്മളിന്ന് ആഘോഷിക്കും. പൂവിളികളും ഓണത്തുമ്പികളും ആഘോഷങ്ങളുമൊക്കെയായി അടുത്തവര്‍ഷം ഓണം ഗംഭീരമായി കൊണ്ടാടാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മഹാമാരിയുടെ കാലത്ത് മാസ്‌കിട്ട്, സോപ്പിട്ട്, ഗ്യാപ്പിട്ട് ഓണത്തെ സ്വീകരിക്കാം. നിയന്ത്രണങ്ങള്‍ മറക്കാതിരിക്കാം. അകലങ്ങള്‍ പാലിച്ച്, എന്നാല്‍ ഹൃദയങ്ങളോട് ചേര്‍ന്നിരുന്ന് ഓണത്തെ വരവേല്‍ക്കാം.

എല്ലാ വായനക്കാര്‍ക്കും മലബാര്‍ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍…

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE