കോവിഡ് വീണ്ടും കൈവിടുന്നു; രോഗബാധ 6293, പോസിറ്റിവിറ്റി 10.49 ശതമാനം

By Desk Reporter, Malabar News
Kerala Covid Report 2020 Dec 19_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 54,472 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,995 പരിശോധന ആണ്. ഇതിൽ രോഗബാധ 6293 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4749 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 29 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 5578 ഇന്നുണ്ട്. ഉറവിടം അറിയാത്ത 593 രോഗബാധിതരും, 60,396 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 49 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 88.63 ശതമാനമാണ്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.49 ആണ്. ഇന്നത്തെ 6293 രോഗബാധിതരില്‍ 73 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്ന് 35 വയസുള്ള ഒരു യുവസമൂഹ പ്രതിനിധി കോവിഡ് മരണത്തിന് കീഴടങ്ങിയതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാനൂർ സദേശി ഷമീം ആണത്.

സമ്പര്‍ക്കത്തിലൂടെ 5578 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 111, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കോഴിക്കോട് 753, മലപ്പുറം 616, വയനാട് ജില്ലയില്‍ നിന്നുള്ള 237 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 208 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 640 പേര്‍ക്കും, എറണാകുളം 644, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 447 പേര്‍ക്കും, ഇടുക്കി 164, കോട്ടയം 560, കൊല്ലം ജില്ലയില്‍ നിന്നുള്ള 400 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 289, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 291 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 119
കണ്ണൂർ: 268
വയനാട്: 239
കോഴിക്കോട്: 777
മലപ്പുറം: 657
പാലക്കാട്: 390
തൃശ്ശൂർ: 656
എറണാകുളം: 826
ആലപ്പുഴ: 465

കോട്ടയം: 578
ഇടുക്കി: 171

പത്തനംതിട്ട: 375
കൊല്ലം: 409
തിരുവനന്തപുരം: 363

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4749, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂര്‍ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂര്‍ 330, കാസര്‍ഗോഡ് 68. ഇനി ചികിൽസയിലുള്ളത് 60,396. ഇതുവരെ ആകെ 6,36,814 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

National: ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം; മിഡ്നാപൂരില്‍ ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്‌റ്ററുകള്‍

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2786ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 29ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അഷ്റഫ് (62), വര്‍ക്കല സ്വദേശി അബ്‌ദുള്‍ മജീദ് (80), വെമ്പായം സ്വദേശിനി ലീല (65), കാട്ടാക്കട സ്വദേശി സ്‌മിതാമ്മ (75), കൊല്ലം മടന്നട സ്വദേശിനി എകെ സുമതി (88), പത്തനംതിട്ട കോന്നി സ്വദേശി ചെല്ലപ്പന്‍ ആചാരി (86), ആലപ്പുഴ കൊറ്റന്‍കുളങ്ങര സ്വദേശിനി റഷീദബീവി (59), ചെങ്ങന്നൂര്‍ സ്വദേശി രവി (64), ചേര്‍ത്തല സ്വദേശിനി രാജമ്മ (82), മുഹമ്മ സ്വദേശിനി പങ്കജാക്ഷി അമ്മ (90), തലവാടി സ്വദേശി തോമസ് ഡാനിയല്‍ (90), മുതുകുളം സ്വദേശി ഗംഗാധരന്‍ നായര്‍ (73), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ലൈലാമ്മ (41), ആനിക്കാട് സ്വദേശി രാമചന്ദ്രന്‍ നായര്‍ (70), എറണാകുളം നേരിയമംഗലം സ്വദേശി ബാലകൃഷ്‌ണൻ (80), മുളംതുരുത്തി സ്വദേശി പി.എന്‍. ജോഷി (55), പാലക്കാട് ദൈര സ്വദേശി സ്ട്രീറ്റ് സ്വദേശി ദാവൂദ് ഖാന്‍ (74), പുതുപരിയാരം സ്വദേശിനി സൈനബ (60), പുതുനഗരം സ്വദേശിനി റമീസ (60), കുഴല്‍മന്ദം സ്വദേശി പരമേശ്വരന്‍ (75), വല്ലപുഴ സ്വദേശിനി ആമിന (85), കൊല്ലങ്കോട് സ്വദേശി മാധവന്‍ (45), കോഴിക്കോട് ആര്‍ട്സ് കോളേജ് സ്വദേശിനി അമിനാബി (75), വടകര സ്വദേശി ബാലന്‍ (80), വയനാട് പൂത്താടി സ്വദേശി കെ.പി. വാസുദേവന്‍ (70), കണ്ണൂര്‍ തലശേരി സ്വദേശി അബൂബക്കര്‍ (65), പാനൂര്‍ സ്വദേശി ഷമീം (35), ചേളേരി സ്വദേശി സിവി ഇബ്‌റാഹിം (75), അഴീക്കോട് സ്വദേശിനി സാഹിറ (60) എന്നിവരാണ് കോവിഡ് മൂലം മരണമടഞ്ഞത്.

Kerala News: ജയ് ശ്രീറാം ബാനർ ഉയർത്തിയത് വലിയ പാതകമല്ലെന്ന് വി മുരളീധരൻ

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, കണ്ണൂര്‍ 8, തൃശൂര്‍ 7, കോഴിക്കോട് 5, തിരുവനന്തപുരം 4, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് 3 വീതം, പാലക്കാട്, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,93,518 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 04 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 458 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (വാര്‍ഡ് 18), കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ (4), കോട്ടയം ജില്ലയിലെ കല്ലറ (9), കൊഴുവനല്‍ (1).

1474 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 289,910 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,76,377 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,533 പേര്‍ ആശുപത്രികളിലുമാണ്.

Related News: സംസ്‌ഥാനത്ത് കോവിഡ് പുതിയ ഘട്ടത്തിൽ; രണ്ടാഴ്‌ച നിർണായകമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE