തിരുവനന്തപുരം: കേരള- കർണാടക തീരത്ത് ഇന്ന് മൽസ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. എന്നാല്‍, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടൽ, കേരള തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.
Must Read: രാജ്യത്ത് കഴിഞ്ഞ 20 വർഷങ്ങൾക്ക് ഇടയിൽ 1888 കസ്‌റ്റഡി മരണങ്ങൾ; റിപ്പോർട്