മുഹമ്മദ് ഫായിസിന് കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം

'ജർമൻ അക്കാദമിക് എക്‌സ്‌ചേഞ്ച് സർവീസ്' സ്‌കോളർഷിപ്പിന് അർഹനായ മുഹമ്മദ് ഫായിസ് ഡെൽഹി ഐഐടി വിദ്യാർഥിയാണ്. ഇദ്ദേഹം, മലപ്പുറം ജില്ലയിലെ കോട്ടക്കലിന് സമീപം കല്ലുവെട്ടുപാറയിലെ മത കലാലയമായ സൗത്തുസുന്ന ദർസിൽ ധാർമിക പഠനവും തുടരുന്നുണ്ട്.

By Central Desk, Malabar News
Mohammed Fayis Kalady
മുഹമ്മദ് ഫായിസ്
Ajwa Travels

മലപ്പുറം: ജർമൻ അക്കാദമിക് എക്‌സ്‌ചേഞ്ച് സർവീസ് സ്‌കോളർഷിപ്പിന് അർഹനായ മുഹമ്മദ് ഫായിസിനാണ് (Mohammed Fayis Kalady) കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം. മത പഠനത്തോടൊപ്പം ഡെൽഹി ഐഐടിയിൽ എംടെകിൽ അപ്പ്ളൈഡ് ഒപ്റ്റിക്‌സിന് പഠിച്ചു കൊണ്ടിരിക്കെയാണ് ഈ നേട്ടം.

ഓഗസ്‌റ്റ് 20ന് ഞായറാഴ്‌ച കോട്ടക്കൽ താജുൽ ഉലമ സ്‌ക്വയറിൽ നടക്കുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ (Kerala Muslim Jamaath) ജില്ലാ സംഗമത്തിലാണ് സംഘടനയുടെ സാംസ്‌കാരിക വിഭാഗം അനുമോദനം സംഘടിപ്പിക്കുന്നത്. ഐഐടിയിലെ പഠനത്തിന്റെ ഭാഗമായുള്ള പ്രൊജക്‌ട് ചെയ്യുന്നതിനാണ് DAAD എന്നറിയപ്പെടുന്ന ജർമൻ അക്കാദമിക് എക്‌സ്‌ചേഞ്ച് സർവീസ് സ്‌കോളർഷിപ്പിന് ഫായിസ് യോഗ്യത നേടിയത്. ജർമനിയിൽ നേരിട്ട് ചെന്നാണ് പ്രൊജക്‌ട് പൂർത്തീകരിക്കേണ്ടത്.

എംടെകിന്റെ ആദ്യ വർഷത്തെ മാർക്കും പഠനമികവും വിവിധതലത്തിൽ പരിശോധിച്ചാണ് DAAD സ്‌കോളർഷിപ് ലഭിക്കുന്നത്. ഇന്ത്യയിലെ ഐഐടികളും ജർമനിയിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റികളും തമ്മിലുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാമാണ് ഈ സ്‌കോളർഷിപ്. ഏഴു മാസം നീണ്ടു നിൽക്കുന്ന പഠന ചിലവുകളെല്ലാം ജർമൻ അധികൃതരാണ് വഹിക്കുന്നത്.

അപ്പ്ളൈഡ് ഒപ്റ്റിക്‌സിൽ പഠനം പൂർത്തിയാക്കി ഈ മേഖലയിൽ തന്നെ സയന്റിസ്‌റ്റ് ആകാൻ ആഗ്രഹിക്കുന്ന മുഹമ്മദ് ഫായിസ്, സാധാരണ കുടുംബത്തിൽ അംഗമാണ്. എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് സോൺ സാരഥിയായ ചെറുശ്ശോല ഉസ്‌മാൻ – റസിയ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇദ്ദേഹം. മത കലാലയമായ സൗത്തുസുന്ന ദർസിൽ, ശിഹാബുദ്ധീൻ സഖാഫി വളവന്നൂരാണ് ആത്‌മീയ വിദ്യാഭ്യാസത്തിൽ മുഹമ്മദ് ഫായിസിന്റെ ഗുരുനാഥൻ.

Most Read | വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE