കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചയച്ചു

By News Desk, Malabar News
pravasilokam image_malabar news
Embassy of India, Kuwait
Ajwa Travels

കുവൈത്ത് സിറ്റി: ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തില്‍ നിന്നും കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ 19 പേരെ തിരിച്ചയച്ചു. കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ  വിസാ കാലാവധി കഴിഞ്ഞ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഉള്ള 19 പേരെയാണ് തിരിച്ചയച്ചത്.

ചാര്‍ട്ടേഡ് വിമാനത്തില്‍ 200 പേര്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയിരുന്നു. ഇവരില്‍ 70 പേരുടെ വിസാ കാലാവധി അവസാനിച്ചിരുന്നു. വിസാ കാലാവധി കഴിഞ്ഞ 70 പേരില്‍ 51 പേര്‍ക്ക് കുവൈറ്റ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇ- വിസ വഴി രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ 19 പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ജീവനക്കാരല്ലെന്ന കാരണത്താലാണു ഇവര്‍ക്ക് അധികൃതര്‍ പ്രവേശന അനുമതി നിഷേധിച്ചത്. അതേ സമയം, വിസാ കാലാവധി കഴിഞ്ഞവരെ കുവൈത്തില്‍ എത്തിച്ച ഏജന്‍സിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

National News: വെള്ളത്തിൽ മുങ്ങി ഹൈദരാബാദ്; ദക്ഷിണേന്ത്യയിൽ മരണം 35 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE