ധോണിയുടെ എല്ലാ റെക്കോർഡുകളും പന്ത് തകർക്കുമെന്ന് കിരൺ മോറെ

By News Desk, Malabar News
Ajwa Travels

മുംബൈ: എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിന്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗും പ്രശംസിക്കപ്പെട്ടിരുന്നു.

‘എന്തുകൊണ്ട് പന്ത് ഇന്ത്യയിൽ നേരത്തെ കളിച്ചില്ല എന്ന് ഞാൻ അൽഭുതപ്പെടാറുണ്ട്. ഇംഗ്‌ളണ്ടിലെ ആദ്യ പരമ്പരയിൽ തന്നെ പന്ത് നന്നായി കളിച്ചിരുന്നു. (3 ടെസ്‌റ്റുകളിൽ നിന്ന് 15 ക്യാച്ചുകൾ). 2018-19ൽ ഓസ്‌ട്രേലിയയിൽ നടന്ന പരമ്പരയിലും മികച്ച പ്രകടനം നടത്തി. (4 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് 20 ക്യാച്ചുകൾ). പക്ഷേ, ഇന്ത്യയിൽ കളിക്കുമ്പോൾ അയാളെ വിക്കറ്റ് കീപ്പ് ചെയ്യാൻ അവർ അനുവദിക്കില്ല’- മോറെ പറഞ്ഞു.

ഇന്ത്യയിലെ സ്‌പിൻ പിച്ചുകളിൽ കളിക്കാത്തിടത്തോളം അയാൾ പഠിക്കില്ല. ഇത്തവണ, അയാൾക്ക് അതിന് അവസരം ലഭിച്ചു. ഇത്തരം പിച്ചുകളിൽ കളിക്കാൻ തുടങ്ങിയാൽ, അയാളത് പഠിക്കും. പന്തിന് വെറും 23 വയസേയുള്ളൂ. ഇന്ത്യയിൽ അവസരം നൽകാതെ വിദേശത്ത് മാത്രം അദ്ദേഹത്തെ വിക്കറ്റ് കീപ്പിംഗിനു നിയോഗിച്ചാൽ അയാളുടെ വളർച്ച മുരടിക്കും.

എല്ലാ ദിവസവും നിങ്ങൾ പഠിക്കും. വ്യത്യസ്‌തമായ പിച്ചുകളിൽ കീപ്പ് ചെയ്യുമ്പോൾ പഠിക്കും. ഇന്ത്യക്കുള്ള ലോകോത്തര സ്‌പിന്നർമാരുടെയും പേസർമാരുടെയും പന്തുകൾ കീപ്പ് ചെയ്‌ത്‌ പഠിക്കും. നിരീക്ഷണത്തിലൂടെ പഠിക്കണം. അയാൾ ധോണിയുടെ എല്ലാ റെക്കോർഡുകളും തകർക്കും. “- മോറെ കൂട്ടിച്ചേർത്തു.

Also Read: വനിതാദിനം; കര്‍ഷക പ്രക്ഷോഭത്തിനായി 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE