കൊല്ലം: താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ആവർത്തിച്ച് വിസ്‌മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍. വിസ്‌മയയുടേത് ആത്‍മഹത്യയാണ്. താന്‍ നിരപരാധിയാണെന്നും കിരണ്‍ കുമാർ കോടതിയില്‍ പറഞ്ഞു. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരണ്‍ മുൻ നിലപാട് ആവർത്തിച്ചത്.
പിതാവിന് സുഖമില്ല. അദ്ദേഹത്തിന് രക്‌ത സമ്മർദ്ദവും പ്രമേഹവും ഉണ്ട്. ഓർമക്കുറവുണ്ട്. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയിൽ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസ് വ്യക്‌തിക്ക് എതിരല്ലെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നൽകണം. വിസ്‌മയയുടെ ആത്‍മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
Most Read: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ കസ്‌റ്റഡിയിൽ