അനുപമയെ തെരുവിലേക്ക് ഇറക്കിയത് ഭരണകൂടം; വിമർശിച്ച് കെകെ രമ

By Syndicated , Malabar News
rema-anupama
Ajwa Travels

തിരുവനന്തപുരം: പേരൂര്‍ക്കട ദത്തു വിവാദത്തില്‍ പ്രതികരിച്ച് ആർഎംപി നേതാവ് കെകെ രമ. ഒരു അമ്മയുടെയും അച്ഛന്റെയും സഹന സമരത്തിന്റെയും വിജയമാണിതെന്ന് കെകെ രമ പറഞ്ഞു. സ്വന്തം കുഞ്ഞിന് വേണ്ടി ഒരമ്മയ്‌ക്ക് തെരുവിൽ വന്ന് കിടക്കേണ്ട സാഹചര്യം സൃഷ്‌ടിച്ചത് ഭരണകൂടമാണ്. മുഖ്യമന്ത്രി ചെയർമാനായ ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റിയിലെ ആളുകളാണ് അനുപമക്ക് ഈ ഗതി വരുത്തിയത്.

ഇത്തരത്തിൽ ഒരു സമരം ഇന്ത്യയിൽ കേട്ടിട്ടില്ലെന്നും കെകെ രമ പ്രതികരിച്ചു. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു.

കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. കുഞ്ഞിനെ കാണാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കുന്നുകുഴിയിലെ നിര്‍മല ശിശു ഭവനിലെത്തി അനുപമ കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാള്‍ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വര്‍ഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.

Read also: കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡിഎൻഎ ഫലം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE