കോഴിക്കോട്: കോഴിക്കോട് ടെറസിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. തടമ്പാട്ട് താഴം സ്വദേശി അബ്‌ദുൽ മജീദ് ആണ് മരിച്ചത്. സംഭവത്തിൽ അബ്‌ദുൽ മജീദിന്റെ സുഹൃത്ത് അരുണിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പുതുവൽസര തലേന്നായിരുന്നു സംഭവം. ചികിൽസയിലിരിക്കെ അബ്‌ദുൽ മജീദ് ഇന്ന് രാവിലെയാണ് മരിച്ചത്. ടെറസിൽ നിന്ന് വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുതുവൽസര ആഘോഷത്തിനിടെ മദ്യലഹരിയിലായ സുഹൃത്ത് ടെറസിൽ നിന്ന് തള്ളിയിട്ടതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടണ്ട്.
Most Read| പീഡനക്കേസ്; പിജി മനുവിന് കീഴടങ്ങാൻ 10 ദിവസം സമയം അനുവദിച്ചു ഹൈക്കോടതി