കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റ സംഭവം; കർശന നടപടിയെന്ന് മന്ത്രി

By News Bureau, Malabar News
Minister Krishnankutty
Ajwa Travels

തിരുവനന്തപുരം: പാലക്കാട് ഒലവക്കോട് പാതിരിനഗറിൽ വൈദ്യുതി ലൈൻ തകരാര്‍ പരിഹരിക്കാൻ പോയ കെഎസ്ബിഇ ജീവിനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. പരിക്കേറ്റ ഒലവക്കോട് സെക്ഷനിലെ ഓവർസീയർ എംപി കണ്ണദാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി സന്ദർശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജനങ്ങളെ സഹായിക്കാൻ പോയവരെ ഈ രീതിയിൽ അക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി കണ്ണദാസന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പ്രദേശത്ത് ഇന്നലെ കവുങ്ങ് വീണു വൈദ്യുതി മുടങ്ങിയിരുന്നു. ഇത് പരിഹരിക്കാനാണ് കെഎസ്ഇബി ജീവനക്കാർ എത്തിയത്. കവുങ്ങ് വെട്ടിമാറ്റാൻ നോക്കിയപ്പോൾ മുൻ പോലീസ് ഉദ്യോഗസ്‌ഥൻ തങ്കച്ചൻ സ്വന്തം വീടിന്റെ മതിലിലേക്ക് കവുങ്ങ് വീഴരുത് എന്ന് പറഞ്ഞു. ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടായിരുന്നതായി അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.

ഈ സാഹചര്യത്തിൽ കെഎസ്ഇബി ഉദ്യോഗസ്‌ഥര്‍ കവുങ്ങ് വെട്ടാതെ മടങ്ങി. ഇതിനിടെ വിവരം അറിഞ്ഞെത്തിയ തങ്കച്ചന്റെ മകൻ ഓവർസീയറെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് ഹേമംബിക പോലീസിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പരാതി നൽകി. തങ്കച്ചനും മകനും കൂട്ടുകാരുമാണ് മർദ്ദിച്ചതെന്ന് കണ്ണദാസൻ പറഞ്ഞു. കണ്ണദാസന്റെ പരാതിയിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം പോലീസുകാർ തന്നെ ഇടപെട്ട് കവുങ്ങ് മുറിച്ചുമാറ്റുകയും വൈദ്യുതി പുനഃസ്‌ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.

Most Read: ആർഎസ്എസ് നേരിട്ട് ചെയ്‌തത്‌ കോൺഗ്രസ് പ്രതീകാത്‌മകമായി ചെയ്യുന്നു; വിപി സാനു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE