താനൂര്‍ ഗവ. കോളേജ് കാമ്പസിന് തറക്കല്ലിട്ട് മന്ത്രി കെടി ജലീൽ

By Staff Reporter, Malabar News
thanur collegee

മലപ്പുറം: താനൂര്‍ സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാമ്പസിന്റെ ശിലാസ്‌ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ നിർവഹിച്ചു. ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സര്‍വ്വകലാശാല കാമ്പസുകളില്‍ മാത്രമുണ്ടായിരുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ താനൂര്‍-തവനൂര്‍ അടക്കമുള്ള ഗ്രാമീണ മേഖലകളില്‍ ഇതിനകം തുടങ്ങാനായെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഇന്റഗ്രേറ്റഡ് കോഴ്സ് ചെയ്യുക എന്നത് രണ്ട് കോഴ്സുകള്‍ ചെയ്യുന്നതിന് തുല്യമാണ്. താനൂര്‍ ഗവ. കോളേജില്‍ നേരത്തെ അഞ്ച് കോഴ്സുകളാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മലയാളം കോഴ്സും ആരംഭിച്ചു. ചുരുങ്ങിയ തുകക്ക് കോളേജ് കാമ്പസിനായി സ്‌ഥലം ഏറ്റെടുക്കാനായാത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ഇതിനായി വി അബ്‌ദുറഹ്‌മാന്‍ എംഎല്‍എ ആത്‌മാര്‍ഥമായ പരിശ്രമം നടത്തിയിട്ടുണ്ടെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു. ഒഴൂരിലെ അഞ്ച് ഏക്കര്‍ 40 സെന്റ് നിര്‍ദിഷ്‌ട ഭൂമിയിലാണ് കാമ്പസിന്റെ നിർമാണം.

ചടങ്ങില്‍ വി അബ്‌ദുറഹ്‌മാന്‍ എംഎല്‍എ അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പി അബ്‌ദുല്‍ ഗഫൂര്‍ റിപ്പോര്‍ട് അവതരണം നടത്തി.

Malabar News: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE