ശൈഖ് മിശ്അൽ അൽ സബാഹ് കുവൈത്തിന്റെ പുതിയ കിരീടാവകാശി

By Desk Reporter, Malabar News
kuwait-new-crown-prince-_2020-Oct-07
Ajwa Travels

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി നാഷണൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ നിയമിച്ച് അമീരി ഉത്തരവ്. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും പുതിയ അമീർ ശൈഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും സഹോദരനാണ് ശൈഖ് മിശ്അൽ. ശൈഖ് മിശ്അൽ അൽ സബാഹിനെ പുതിയ കിരീടാവകാശിയായി നിശ്‌ചയിച്ച വിവരം ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്‌തത്‌. പുതിയ കിരീടാവകാശിയായി അദ്ദേഹം വ്യാഴാഴ്‌ച പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യും.

നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് സ്ഥാനം വഹിച്ചിരുന്ന ശൈഖ് മിശ്അൽ 1967-1980 കാലഘട്ടത്തിൽ ജനറൽ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 ഏപ്രിൽ 13നാണ്​ കാബിനറ്റ്​ പദവിയോടെ ​നാഷനൽ ഗാർഡ്​ ഡെപ്യൂട്ടി ചീഫ്​ ആവുന്നത്​. 1973 മുതൽ കുവൈത്ത്​ പൈലറ്റ്​സ്​ അസോസിയേഷൻ ഓണററി പ്രസിഡണ്ടും കുവൈത്ത്​ റേഡിയോ അമച്വർ സൊസൈറ്റി സ്‌ഥാപകരിൽ ഒരാളുമാണ് ​ ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ സബാഹ്​.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE