ലഖിംപൂർ കൂട്ടക്കൊല; സുപ്രീം കോടതി ഇന്നും വാദം കേൾക്കും

By Syndicated , Malabar News
Lakhimpur 1
Ajwa Travels

ന്യൂഡെല്‍ഹി: ലഖിംപൂരിലെ കർഷക കൂട്ടക്കൊലയിൽ സുപ്രീം കോടതി ഇന്നും വാദം കേള്‍ക്കല്‍ തുടരും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ സമീപനത്തിനെതിരെ കോടതി നടത്തിയ വിമർശനത്തെ തുടർന്നാണ് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും പ്രതിയുമായ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യാന്‍ യുപി പോലീസ് തയ്യാറായത്. രണ്ട് അഭിഭാഷകര്‍ നല്‍കിയ കത്ത് ഹരജിയായി ഫയലില്‍ സ്വീകരിച്ചാണ് ചീഫ് ജസ്‍റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിഷയത്തില്‍ ഇടപെട്ടത്.

കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും മന്ത്രിയുടെ മകനോട് പ്രത്യേക മമത കാട്ടുന്നുവെന്നും കോടതി ശക്‌തമായി വിമര്‍ശിച്ചിരുന്നു. ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തിരുന്നു എങ്കിലും മകനെ കൊലക്കേസില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിെച്ചന്ന ആരോപണം നേരിടുന്ന മന്ത്രി അജയ് മിശ്രയെ പുറത്താക്കാന്‍ കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല. മന്ത്രിയെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കഴിഞ്ഞ ദിവസം വിവിധ സംസ്‌ഥാനങ്ങളില്‍ ട്രെയിന്‍ തടയൽ ഉൾപ്പടെ സംഘടിപ്പിച്ചിരുന്നു.

Read also: ഉത്തരാഖണ്ഡ്; കനത്ത മഴയിൽ 34 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE