ലൈഫ് പദ്ധതി; 12,067 വീടുകളുടെ പൂർത്തീകരണം ഇന്ന് പ്രഖ്യാപിക്കും

By Staff Reporter, Malabar News
life mission_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉൽഘാടനം നിർവഹിക്കുന്നത്.

നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിർമാണമാണ് ഈ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കിയത്. ഇവയുടെ ഉൽഘാടനമാണ് ഇന്ന് നിർവഹിക്കുന്നത്. ഇതില്‍ 10,058 വീടുകള്‍ ലൈഫ് മിഷന്‍ മുഖേനയും 2,009 വീടുകള്‍ പിഎംഎവൈ (നഗരം) പദ്ധതി മുഖേനയുമാണ് നിർമിച്ചത്.

7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും, 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും, 606 വീടുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനും, 271 വീടുകള്‍ മൽസ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262,131 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Read Also: സ്‌റ്റേഷൻ ചുമതല സിഐമാർക്ക് നൽകിയ തീരുമാനത്തിൽ പുനഃപരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE