മഅ്ദിന്‍ ‘സ്‌നേഹ നബി’ ക്യാംപയിൻ ആരംഭിച്ചു

By Desk Reporter, Malabar News
Ma'adin Grand Masjid_Malabar News
ദീപാലങ്കൃതമായ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദ്
Ajwa Travels

മലപ്പുറം: മുഹമ്മദ് നബിയുടെ 1495 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ‘സ്‌നേഹ നബി’ ക്യാംപയിന് ആത്‌മീയ സംഗമത്തോടെ തുടക്കമായി. ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന ക്യാംപയിൻ ഉദ്ഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു.

കോവിഡ് കാലത്ത് പ്രവാചക ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്‌തിയുണ്ടെന്നും പട്ടിണി കിടക്കുന്നവരായി ആരുമുണ്ടാകരുതെന്ന പ്രവാചകാധ്യാപനം നടപ്പിലാക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്വരം ആരില്‍ നിന്നുമുണ്ടാകരുത്. സമാധാന ജീവിതം നയിക്കാനാണ് പ്രവാചകര്‍ കല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്‌ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷനായി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദറൂസി, സയ്യിദ് അഹ്‍മദുൽ കബീര്‍ അല്‍ ബുഖാരി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ.പി അബ്‌ദുൽ കരീം ഹാജി ചാലിയം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

ക്യാംപയിനിന്റെ ഭാഗമായി ഒക്‌ടോബർ 17 ശനി മുതല്‍ ഒരു മാസം സ്‌നേഹ നബി പ്രഭാഷണവും മൗലിദ് സദസ്സും നടക്കും. രാത്രി 7.30 മുതല്‍ 8.30 വരെ നടക്കുന്ന പരിപാടിക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. ഒക്‌ടോബർ 27ന് നബി കീര്‍ത്തന പരിപാടിയായ ലൈറ്റ് ഓഫ് മദീനയും പ്രവാചകരുടെ ജൻമ ദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ 12ന് പുലര്‍ച്ചെ 3 മുതല്‍ മൗലിദ് പ്രാർഥനാ സമ്മേളനവും സംഘടിപ്പിക്കും.

പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മീലാദ് വിളംബരം, സ്‌നേഹ നബി വെബിനാര്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, ഹദീസ് ഇ-പോസ്‌റ്റർ സന്ദേശം എന്നിവയും നടക്കും.

Ma'din Swalath Nagar _Malabar News
മുഹമ്മദ് നബിയുടെ 1495ആം ജൻമ ദിനത്തിനെ വരവേല്‍ക്കാൻ ദീപാലങ്കൃതമായ സ്വലാത്ത് നഗര്‍ മഅ്ദിന്‍ അഡമിനിസ്‌ട്രേഷന്‍ ബ്ലോക്ക്

കൂടാതെ, പ്രഭാത മൗലിദ്, കൊളാഷ് പ്രദര്‍ശനങ്ങള്‍, ലൈറ്റ് ഓഫ് മദീന, വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, വെര്‍ച്വല്‍ അസംബ്ലി, മുത്ത് നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്‌റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്‌റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, കിറ്റ് വിതരണം എന്നിവയും ക്യാംപയിനിന്റെ ഭാഗമായി നടക്കും.

പരിപാടികള്‍ മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ തൽസമയം സംപ്രേഷണം ചെയ്യും. പരിപാടികള്‍ വീക്ഷിക്കുന്നതിന് ഈ ലിങ്ക് ഉപയോഗിക്കാം: Ma’din Academy

Most Read: കൊറോണയേക്കാൾ ഭയാനകമാണ് ഫാസിസം; സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിൽ പ്രതികരിച്ച് ഡോ.പി കെ പോക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE