മുംബൈ ആരെയിലെ 800 ഏക്കര്‍ വനമേഖലയായി പ്രഖ്യാപിച്ചു; മെട്രോ കാര്‍ ഷെഡ് പദ്ധതി മാറ്റും

By Staff Reporter, Malabar News
national image_malabarnews
ആരെ വന മേഖലയുടെ സംരക്ഷണത്തിനായി നടന്ന പ്രതിഷേധം
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുംബൈയിലെ ആരെ കോളനി മേഖലയിലെ 800 ഏക്കര്‍ സ്ഥലം വനമേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ വലിയ പരിസ്‌ഥിതി നാശത്തിന് ഇടയാക്കുന്ന മുംബൈ മെട്രോ റെയിലിന്റെ കാര്‍ ഷെഡ് പദ്ധതി നടപ്പാവില്ല.

നൂറുകണക്കിന് മരങ്ങളും കണ്ടല്‍ക്കാടുകളും മുറിച്ച് നടപ്പാക്കുന്ന പദ്ധതിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മെട്രോ കാര്‍ഷെഡ് ആരെയില്‍ നിന്ന് മുംബൈയിലെ കഞ്ചൂര്‍മാര്‍ഗിലേക്ക്  മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

മുംബൈയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന മേഖലയാണ് ആരേ. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ രണ്ടു ദിവസം കൊണ്ട് 2141 മരങ്ങള്‍ ഇവിടെ വെട്ടിമാറ്റിയിരുന്നു. മെട്രോ കാര്‍ ഷെഡ് നിര്‍മ്മാണത്തിനായി 2700 മരങ്ങള്‍ മുറിച്ചു മാറ്റാനാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ മുന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്‌തമായതോടെ മരംമുറിക്കലിന് സുപ്രീംകോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ആരെയെ സംബന്ധിച്ച അനിശ്‌ചിതത്വങ്ങള്‍ അവസാനിച്ചിരിക്കുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ആരെയിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മുംബൈക്ക് സ്വാഭാവിക വനത്തിന്റെ സംരക്ഷണമുണ്ട്. കൂടാതെ ആരയില്‍ നിലവില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ മറ്റ് പൊതുജനാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും, ഉദ്ധവ് താക്കറെ വ്യക്‌തമാക്കി.

Read Also: ഹത്രസ്; സിബിഐ അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE