എറണാകുളം: കാക്കനാട് ലഹരി മരുന്ന് കേസിലെ പ്രധാന പ്രതി പിടിയിൽ. ലഹരി മരുന്നിന്റെ മൊത്തക്കച്ചവടക്കാരൻ ആണ് ഇപ്പോൾ എക്‌സൈസിന്റെ പിടിയിലായത്. ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ സേട്ട് ആണ് മധുരയിൽ പിടിയിലായത്. കാക്കനാട് ലഹരിമരുന്ന് കേസിൽ ഫ്ളാറ്റിൽ നിന്നും പിടിയിലായ സംഘത്തിന് ലഹരിമരുന്ന് എത്തിച്ചു നൽകിയത് ഇയാളാണ്.
വിദേശത്ത് നിന്നും ലഹരി മരുന്ന് എത്തിച്ചു നൽകുന്ന മൊത്തക്കച്ചവടക്കാരൻ ആണ് ഇപ്പോൾ അറസ്‌റ്റിലായ ഷംസുദ്ധീൻ സേട്ട്. ഇയാൾക്കായി അന്വേഷണസംഘം മാസങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നു. കേസിലെ മുഖ്യ പ്രതി ഷംസുദ്ദീൻ ആണെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
25 പ്രതികളുള്ള കേസിൽ 19 പേരാണ് ഇതുവരെ അറസ്‌റ്റിലായിരുന്നത്. ഷുംസുദീന്റെ ബാങ്ക് അക്കൗണ്ടു പരിശോധിച്ചപ്പോൾ പ്രതികളിൽ നിന്നു പണം നിരവധി തവണ എത്തിയതു കണ്ടെത്തിയതോടെയാണ് മുഖ്യ പ്രതി ഷംസുദ്ദീൻ ആണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്. തുടർന്നാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി അന്വേഷണ സംഘം ഷംസുദ്ദീനായി തിരച്ചിൽ നടത്തിയത്.
Read also: വിദ്യാർഥികൾക്ക് പൊള്ളലേറ്റ സംഭവം; ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം