ഡെൽഹി: നോയിഡയിൽ മലയാളി നഴ്‌സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്‌സിനെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. പ്രതിയും മലയാളി തന്നെയാണെന്നാണ് വിവരം. പ്രതിയെ ഇന്നലെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളെ കോടതിയിൽ ഹാജരാക്കി. ഫെബ്രുവരി 6നാണ് സംഭവം നടന്നത്. നോയിഡ സെക്‌ടർ 24ലാണ് സംഭവം നടന്നത്. മാർച്ച് 17 ബുധനാഴ്‌ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
യുവാവിനെ പെൺകുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പരാതിയിൽ പറയുന്നു. 23 വയസുകാരിയെ യുവാവ് സ്വന്തം ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഫ്ളാറ്റിൽ ഇന്റർവ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി പ്രതി യുവതിക്ക് ജ്യൂസ് നൽകി. പിന്നീട് രാത്രിയായപ്പോഴാണ് ബോധം തെളിഞ്ഞതെന്നും യുവതി പരാതിയിൽ പറയുന്നു.
Read also: കോഴിക്കോട് ലക്ഷങ്ങളുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ