മാനന്തവാടി: കാറിൽവെച്ച് അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. തോണിച്ചാൽ സ്വദേശി രാജേഷ് (48) ആണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്‌ഡിൽ കല്ലടിക്കുന്ന് ജംഗ്‌ഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 28 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. മദ്യവിൽപനക്കായി ഉപയോഗിച്ച മാരുതി കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്‌സൈസ് പ്രിവന്റീവ് ഓഫിസർ ബാബു മൃദുലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Read also: നിറം മാറാനൊരുങ്ങി കെഎസ്‌ആർടിസി; ഒപ്പം റൂട്ട് നമ്പറിങ്ങും; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ