മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു

By Web Desk, Malabar News
manmohan-singh
Ajwa Travels

ഡെൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചെന്നും ആരോഗ്യ സ്‌ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ആൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ അറിയിച്ചു. ബുധനാഴ്‌ച വൈകുന്നേരമാണ് 89 കാരനായ കോൺഗ്രസ് നേതാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ പ്ളേറ്റ്‌ലറ്റ് കൗണ്ട് വർധിക്കുന്നതിനാൽ നില മെച്ചപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. കാർഡിയോളജിസ്‌റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെന്ററിലുള്ള പ്രൈവറ്റ് വാർഡിലാണ് മൻമോഹൻ സിങ്ങുള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്‌ച സിംഗിനെ സന്ദർശിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. എന്നാൽ മന്ത്രി ഫോട്ടോഗ്രാറോടൊപ്പം വാർഡിലെത്തിയത് വൻ വിവാദമായിരുന്നു. ഇതിന്റെ പേരിൽ മൻമോഹന്റെ മകൾ ധമൻ സിംഗ് മന്ത്രിയെ വിമർശിച്ചിരുന്നു. ഫോട്ടോഗ്രാഫറുമായി വരാൻ തന്റെ മാതാപിതാക്കൾ മൃഗശാലക്കുള്ളിലെ മൃഗങ്ങളല്ലെന്ന് ധമൻ ദീപ് സിംഗ് പറഞ്ഞത്.

 Kerala News: ന്യൂനമർദ്ദം ദുർബലമാവുന്നു; നാളെമുതൽ മഴയുടെ ശക്‌തി കുറഞ്ഞേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE