മന്‍സൂറിന്റെ കൊലപാതകം; പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ ലീഗിന്റെ വ്യാപക അക്രമം

By Staff Reporter, Malabar News
mansoor_murder

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാനൂരില്‍ വ്യാപക അക്രമം. സിപിഎം ഓഫീസുകൾക്ക് നേരെയാണ് ലീഗിന്റെ ആക്രമണം. മൂന്ന് സിപിഎം അനുഭാവികളുടെ കട തകര്‍ത്തതായും റിപ്പോർട്ടുണ്ട്.

മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെയാണ് സിപിഎം ഓഫീസുകള്‍ക്കു നേരെ ലീഗ് ആക്രമണം നടത്തിയത്. പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക് തീവെച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്ത് വാരിയിട്ട് കത്തിച്ചതായാണ് വിവരം.

തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽ പീടികയിൽ വെച്ചാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. ബോംബേറിൽ സഹോദരൻ മുഹ്സിനും അയൽവാസിയായ സ്‍ത്രീക്കും പരിക്കേറ്റിരുന്നു.

ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് വിവരം.

Malabar News: കാസര്‍ഗോഡ് യുഡിഎഫ് നേതൃത്വം നിര്‍ജീവം; വിമർശിച്ച് എംസി കമറുദ്ദീന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE