പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചു; അമ്മക്ക് ശിക്ഷ

By News Desk, Malabar News
court order
Representational Image

കുണ്ടംകുഴി: പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ അമ്മക്ക് ഒരു ദിവസത്തെ തടവുശിക്ഷ. ഇതിന് പുറമെ കാൽ ലക്ഷം രൂപ പിഴയും ചുമത്തണമെന്ന് കോടതി വിധി. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർഥിയുടെ മാതാവിനാണ് ശിക്ഷ ലഭിച്ചത്. വിദ്യാർഥി 1000 രൂപയും പിഴയടക്കണം.

2020 മാർച്ച് 17നാണ്‌ കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് വാഹന പരിശോധനക്കിടെ വിദ്യാർഥിയെ പോലീസ് പിടികൂടുയായിരുന്നു. കുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ ആർസി ഉടമയായ അമ്മക്കെതിരെയാണ് കേസെടുത്തത്. ബേഡകം പോലീസാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അറിവോട് കൂടി വാഹനം നൽകിയതിനാണ് അമ്മക്ക് 25,000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത്. കാസർഗോഡ് ഒന്നാം ക്‌ളാസ് ജുഡീഷ്യൽ കോടതിയുടേതാണ് ഉത്തരവ്.

Also Read: കോവിഡ്; രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE