മനുഷ്യാവകാശങ്ങൾ ലംഘിച്ച ഭരണാധികാരിയാണ് മോദി; എസ്‌വൈഎസ്‌ സമര സംഗമത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍

By Desk Reporter, Malabar News
Syed Sadiqali Shihab Thangal
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമര സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: മനുഷ്യാവകാശങ്ങളും ഭരണഘടനാ അവകാശങ്ങളും ലംഘിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് സുന്നി യുവജന സംഘം സംസ്‌ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സംവരണത്തെ അട്ടിമറിച്ച് അവകാശ ധ്വംസനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞപ്പോഴേക്ക് പത്തിരട്ടി വേഗതയില്‍ സംവരണം നടപ്പിലാക്കിയ കേരളാ സര്‍ക്കാരും കടുത്ത അവകാശ ലംഘനമാണ് നടത്തിയിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.

മനുഷ്യാവകാശ ദിനത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള സമര സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ചടങ്ങിൽ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പി ഉബൈദുല്ല എംഎല്‍എ, ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്‌ഥാന സെക്രട്ടറി കെടി ഹുസൈന്‍ കുട്ടി മൗലവി, എസ്‌വൈഎസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, സെക്രട്ടറിമാരായ ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി, ഫരീദ് റഹ്‌മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ശമീര്‍ ഫൈസി ഒടമല എന്നിവർ പ്രസംഗിച്ചു.

SYS (EK) Samara Samghamam
സമര സംഗമത്തിന് മുന്നോടിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന റാലി

സമര സംഗമത്തിന് മുന്നോടിയായി നടന്ന റാലി കളക്‌ടർ ബംഗ്ളാവ് പരിസരത്ത് നിന്ന് ആരംഭിച്ച് കളക്‌ടറേറ്റ് പരിസരത്ത് സമാപിച്ചു. റാലിക്ക് സയ്യിദ് ന്‍ ദാരിമി ചീക്കോട്, അബ്‌ദുറഹിമാന്‍ ദാരിമി മുണ്ടേരി, ഒകെഎം കുട്ടി ഉമരി, ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെകെഎസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, ആനമങ്ങാട് അബ്‌ദുറഹ്‌മാൻ മുസ്‌ലിയാര്‍, സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സിഎം കുട്ടി സഖാഫി വെള്ളേരി, നാസിറുദ്ദീ എന്നിവർ നേതൃത്വം നല്‍കി.

കൂടാതെ, കെ ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, പികെ ലത്തീഫ് ഫൈസി മേല്‍മുറി, അബ്‌ദുൽ അസീസ് ദാരിമി മുതിരിപ്പറമ്പ്, പിപി സൈനുദ്ദീന്‍ ഫൈസി കിളിനക്കോട്, പികെ ഉമര്‍ ദാരിമി കൊടക്കല്ല്, കെപി ചെറീത് ഹാജി കുറ്റാളൂര്‍, അബ്‌ദുൽ ലത്തീഫ് മുസ്‌ലിയാര്‍ പെരിങ്ങാവ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഒകെഎം മൗലവി ആനമങ്ങാട്, മുഹമ്മദ് ടിഎച്ച് ദാരിമി, എംഎ റഹ്‌മാൻ മൗലവി, അബ്‌ദുറഷീദ് ദാരിമി പൂവത്തിക്കല്‍, ശറഫുദ്ദീന്‍ എടവണ്ണ, ഉമര്‍ ദര്‍സി തച്ചണ്ണ, ടി അബ്‌ദുൽ ലത്തീഫ് ദാരിമി ഏമങ്ങാട്, കെ മൂസ മാഹിരി, പിഎച്ച് ഇബ്‌റാഹീം, എംഎം കുട്ടി മൗലവി, അബ്‌ദുൽ കരീം ബാഖവി പൊൻമള എന്നിവരും സമര സംഗമത്തിന് നേതൃത്വം നല്‍കാൻ ഉണ്ടായിരുന്നു.

Most Read: ബിജെപി അധ്യക്ഷനെതിരെ ആക്രമണം; ‘സ്‌പോൺസേഡ് വയലൻസെ’ന്ന് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE