മുംബൈ ഇന്ത്യൻസിന് 48 റൺസ് വിജയം; ആഴമേറിയ മുറിവുമായി പഞ്ചാബ്

By Desk Reporter, Malabar News
K. L. Rahul and Rohit Sharma_Malabar News
KL Rahul and Rohit Sharma
Ajwa Travels

അബുദാബി: മുംബൈ ഇന്ത്യൻസ് 48 റൺസ് വിജയം രേഖപ്പെടുത്തി. മുംബൈ മുന്നിൽ വെച്ച 192 റൺസിന്റെ അരികിൽ പോലുമെത്താതെ തകർന്നു വീണു പഞ്ചാബ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ സീസണിൽ കളിച്ച നാലു മത്സരങ്ങളിൽ മൂന്നും തോറ്റ പഞ്ചാബ് ആഴമേറിയ മുറിവുമായാണ് ആറാം സ്‌ഥാനത്ത് നില നിൽക്കുന്നത്. നാല് പോയിന്റുമായി മുംബൈ ഒന്നാമതും.

ഇന്ന് ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ മുംബൈ ഇന്ത്യന്‍സ് അർഹിക്കുന്ന വിജയമാണ് നേടിയത്. ജയിംസ് പാറ്റിംഗ് സണും ജസ്‌പ്രീത് ബുമ്രയും രാഹുല്‍ ചഹാറും ചേര്‍ന്നാണ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ എറിഞ്ഞു വീഴ്‌ത്തിയത്‌.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ 45 പന്തിൽ 70 റൺസാണ് അടിച്ചെടുത്തത്. അർധസെഞ്ചുറി കടന്ന രോഹിത് ശർമയും 11 പന്തിൽ 30ഉമായി പാണ്ഡ്യയും 20 പന്തിൽ 47ഉമായി പൊള്ളാർഡ‍ും ചേർന്ന് മുംബൈയുടെ വിജയം അനായാസമാക്കി. ഈ ഐപിഎൽ സീസണിലെ രണ്ടാം അർധ സെഞ്ചുറിയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ഇന്ന് നേടിയത്. ഐപിഎല്ലില്‍ 5000 റൺസ് എന്ന നേട്ടവും രോഹിത് ഈ മത്സരത്തിൽ സ്വന്തമാക്കി.

പഞ്ചാബിന് ‘ദയനീയ ടോപ് സ്‌കോര്‍’ രേഖപ്പെടുത്തിയത് 27 പന്തില്‍ ആകെ 44 റണ്‍സ് നേടിയ നിക്കോളാസ് പുരനാണ്. പൂരാന്‍ 27 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതമാണ് 44 റണ്‍സ് നേടിയത്. ലോകേഷ് രാഹുല്‍ 17 റണ്‍സും മയങ്ക് അഗര്‍വാള്‍ 25 റണ്‍സും നേടി. പഞ്ചാബ് നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.

Must Read: ഹത്രസ്; പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE