നാരദ കേസ്; തൃണമൂൽ മന്ത്രിമാർക്കും എംഎൽഎമാർക്കും ജാമ്യം

By Desk Reporter, Malabar News
Ajwa Travels

കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോടതി ജാമ്യം അനുവദിച്ചു. കൊൽക്കത്ത പ്രത്യേക കോടതിയാണ് ജാമ്യം നൽകിയത്. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെയാണ് സിബിഐ ഇന്ന് രാവിലെ അറസ്‌റ്റ് ചെയ്‌തത്‌.

നാല് പേരെയും പ്രതിചേർത്തുള്ള കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചു. ഇവരെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും വിശദമായ വാദം കേട്ട കോടതി നാല് പേർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി വിധിക്കെതിരെ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്‌തമാക്കി.

മന്ത്രിമാർ ഉൾപ്പടെയുള്ള തൃണമൂൽ നേതാക്കളുടെ അറസ്‌റ്റിന്‌ പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് സിബിഐ ഓഫീസിലെത്തി. സംസ്‌ഥാനത്തിന്റെ അനുമതി വാങ്ങാതെയാണ് മന്ത്രിമാരെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ മമത ആരോപിച്ചു. പറ്റുമെങ്കിൽ തന്നെ അറസ്‌റ്റ് ചെയ്യൂവെന്നും മമത സിബിഐ ഓഫീസിൽ എത്തിയതിന് ശേഷം പറഞ്ഞിരുന്നു. സിബിഐ കസ്‌റ്റഡിയിൽ എടുത്ത മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വീട്ടിലും മമത സന്ദർശനം നടത്തി.

സിബിഐ ഓഫീസിന് മുന്നിൽ തടിച്ചു കൂടിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തി. ഇതേതുടർന്ന് സിബിഐ ഓഫീസിന്റെ പ്രധാന കവാടം അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സിബിഐ ഓഫീസ് കെട്ടിടത്തിനകത്തും ഗേറ്റിന് പുറത്തും കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖറിന്റെ വസതിയായ രാജ്ഭവന് പുറത്തും തൃണമൂൽ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.

Also Read:  കോവിഡ് ചികിൽസ; തിരുവനന്തപുരത്ത് ആറു കേന്ദ്രങ്ങള്‍ കൂടി സജ്‌ജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE