ആദിവാസി യുവാവിന്റെ മരണം; റിപ്പോർട് തേടി ദേശീയ പട്ടിക വർഗ കമ്മീഷൻ

ബുധനാഴ്‌ചയാണ് വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്‌തിരുന്നു.

By Web Desk, Malabar News
Neonatal Department Will Start In Kozhikode Medical College
Ajwa Travels

കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്തിനും, കോഴിക്കോട് ജില്ലാ കളക്‌ടർ ഡോ നരസിംഹുഗാരി റെഡ്ഡിക്കും സിറ്റി പോലീസ് കമ്മീഷണർ രാജ്‌പാൽ മീണയ്‌ക്കും കമ്മീഷൻ നോട്ടീസ് അയച്ചു.

ബുധനാഴ്‌ചയാണ് വയനാട് സ്വദേശിയായ വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥൻ. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷമാണ് ഇവർക്ക് കുഞ്ഞുണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും വിശ്വനാഥന്റെ ഭാര്യാ മാതാവ് ലീല ആരോപിച്ചിരുന്നു.

വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് പത്രവാർത്തകളെ അടിസ്‌ഥാനമാക്കിയാണ് ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. മൂന്ന് ദിവസത്തിനകം ഇത് സംബന്ധിച്ച വിവരങ്ങൾ കമ്മീഷന് സമർപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അറസ്‌റ്റ് ചെയ്യപ്പെട്ടവരുടെ പേര് വിവരങ്ങൾക്ക് പുറമെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം ചുമത്തിയ കേസ് സംബന്ധിച്ച വിവരങ്ങളും തേടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ കത്ത് വഴിയോ നേരിട്ടോ മറ്റ് മാർഗങ്ങളിലോ റിപ്പോർട് സമർപ്പിക്കണം. അല്ലെങ്കിൽ സിവിൽ കോടതി നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ മൂന്ന് ഉദ്യോഗസ്‌ഥരോടും ദേശീയ പട്ടിക വർഗ കമ്മീഷൻ വ്യക്‌തമാക്കിയിട്ടുണ്ട്.

Read Also: വില കുറഞ്ഞ മരുന്നുകള്‍ പൂഴ്‌ത്തിവച്ചാൽ നടപടി: മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE