‘നോക്കുകൂലി വേണം’; ഐഎസ്ആര്‍ഒയുടെ കൂറ്റൻ വാഹനം തടഞ്ഞ് നാട്ടുകാർ

By News Desk, Malabar News
isro vehicle blocked
Ajwa Travels

തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായി എത്തിയ ഐഎസ്ആര്‍ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലിയായി 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്.

സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനില്‍ക്കുന്നുണ്ട്. സംഭവത്തിൽ പോലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്‌സി അധികൃതർ പറഞ്ഞു.

തർക്കം പരിഹരിക്കാനുള്ള ചർച്ചകള്‍ പ്രദേശത്ത് തുടരുകയാണ്. കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്‌തതിൽ ഏറ്റവും ഉയരം കൂടിയ കാര്‍ഗോ വാഹനമാണ് ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ഐഎസ്ആർഒ വിൻഡ് ടണൽ പദ്ധതിക്കാവശ്യമായ കൂറ്റൻ ഉപകരണങ്ങൾ കയറ്റിയ വാഹനം മുംബൈയില്‍ നിന്നാണ് വരുന്നത്. വാഹനത്തിന് ഏഴര മീറ്റര്‍ ഉയരവും 96 ചക്രങ്ങളുമുണ്ട്.

Must Read: നിപ്പ; നിരീക്ഷണത്തിലുള്ള രണ്ടുപേർക്ക് രോഗലക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE