അത്ഭുത വിജയമെന്ന് ട്രംപ്; അമേരിക്കന്‍ പൗരത്വം നേടിയവരില്‍ ഇന്ത്യക്കാരിയും

By News Desk, Malabar News
Naturalisation Ceremony US
Representational Image
Ajwa Travels

വാഷിങ്ടണ്‍: ഇന്ത്യക്കാരി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ പൗരന്മാരായി സത്യപ്രതിജ്ഞ ചെയ്ത ഇവരെ എല്ലാ നേതാക്കളും മതവും വര്‍ണ്ണവും അടങ്ങുന്ന ‘ഗംഭീരമായ രാഷ്ട്രത്തിലേക്ക്’ സ്വാഗതം ചെയ്തതായി ട്രംപ് പറഞ്ഞു. കുടിയേറ്റം അമേരിക്കയില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കെ ചൊവ്വാഴ്ച റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ ചടങ്ങിന്റെ വീഡിയോ ട്രംപ് കാണിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ, ബൊളീവിയ, ലബനന്‍, സുഡാന്‍, ഘാന എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് പൗരത്വം നല്‍കിയത്. വലതുകൈ ഉയര്‍ത്തി, ഇടത് കയ്യില്‍ യുഎസ് പതാക പിടിച്ച് അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ചാഡ് വുള്‍ഫ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുപറഞ്ഞാണ് അവര്‍ പൗരത്വം സ്വീകരിച്ചത്.

സോഫ്റ്റ് വെയര്‍ ഡെവലപ്പറായ സുധ സുന്ദരി നാരായണന്‍ ആണ് അമേരിക്കന്‍ പൗരത്വം ലഭിച്ച ഇന്ത്യക്കാരി. 13 വര്‍ഷം മുമ്പ് ഇന്ത്യയില്‍ എത്തിയ സുധ ഒരു അത്ഭുത വിജയമാണെന്ന് ട്രംപ് പറഞ്ഞു. ‘സുധ വളരെ കഴിവുള്ള ഒരു സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ആണ്. അവരും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളെ മികച്ച രീതിയില്‍ വളര്‍ത്തി കൊണ്ടുവരുന്നു. അഭിനന്ദനങ്ങള്‍’-ട്രംപ് കൂട്ടിച്ചേര്‍ത്തു.

അഞ്ച് പുതിയ അംഗങ്ങളെ അമേരിക്കന്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ രാജ്യം അതിയായി സന്തോഷിക്കുന്നുണ്ടെന്നും ഭൂമിയുടെ മുന്നില്‍ ഏറ്റവും വലിയ ജനതയുടെ സഹപൗരന്മാരാണ് നിങ്ങളെന്നും ട്രംപ് അവരെ അഭിനന്ദിച്ചു. ലോകത്തെവിടെയും വിലമതിക്കപ്പെടുന്ന ഒരു അമൂല്യമായ സ്വത്താണ് അമേരിക്കന്‍ പൗരത്വമെന്ന് ട്രംപ് അവകാശപ്പെടുന്നു. അവരുടെ പ്രസിഡന്റ് ആവുക എന്നത് ഒരു ബഹുമതിയാണെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE