ന്യൂ ഡെൽഹി: ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ പേര് വെളിപ്പെടുത്തിയതിൽ മൂന്ന് പേർക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, നടി സ്വരാ ഭാസ്‌കർ എന്നിവർക്കാണ് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചത്. മൂന്നു പേരും ട്വിറ്ററിലാണ് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി പോസ്‌റ്റ് ഇട്ടത്. ഇത് അടിയന്തരമായി നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. നോട്ടീസിനോട് മൂവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
“അമിത് മാളവ്യ, ദിഗ്‌വിജയ് സിങ്, സ്വരാ ഭാസ്‌കർ എന്നിവരിൽ നിന്ന് തൃപ്‌തികരമായ മറുപടി തേടിയിട്ടുണ്ട്. മൂവരും അവരുടെ പോസ്‌റ്റുകൾ നീക്കം ചെയ്യണം. ഭാവിയിൽ ഇത്തരം നടപടികൾ ചെയ്യാതിരിക്കണം,”- ദേശീയ വനിതാ കമ്മീഷൻ നോട്ടീസിൽ പറഞ്ഞു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?